അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും പടം ഇറങ്ങുമോ? പോസ്റ്റിലെ കമന്റിന് കാളിദാസ് ജയറാമിന്റെ മറുപടി
Kalidas Jayaram replies to a comment under his post | കാളിദാസ് ജയറാമിന്റെ മറുപടിക്ക് ലൈക്കടിച്ച് ആരാധകരും
News18 Malayalam | April 23, 2020, 9:00 PM IST
1/ 6
തന്റെ ഏറ്റവും പുതിയ ചിത്രം ജാക്ക് ആൻഡ് ജില്ലിന്റെ ലൊക്കേഷനിലെ ചിത്രം പോസ്റ്റ് ചെയ്തതാണ് കാളിദാസ് ജയറാം. കഴിഞ്ഞ വർഷം തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം 2020ൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയായിരുന്നു. കാളിദാസ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റുമായി എത്തിയ വിരുതന് കുറിക്ക് കൊള്ളുന്ന മറുപടിയും കാളിദാസ് നൽകി
2/ 6
സന്തോഷ് ശിവൻ സംവിധാനം ചെയ്ത്, മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ
3/ 6
ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണിത്. മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രമാണ്
4/ 6
അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരും വേഷമിടുന്ന സിനിമയിൽ നിന്നും പുറത്തു വന്ന ലൊക്കേഷൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്
5/ 6
ഇതിലെ മഞ്ജു വാര്യരുടെ കിടിലം ലുക്ക് മാത്രം ചർച്ചയായിട്ടുണ്ട്. മഞ്ജു വാര്യരെയും സന്തോഷ് ശിവനെയും ടാഗ് ചെയ്ത പോസ്റ്റിനാണ് 'അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും പടം ഇറങ്ങുമോ' എന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്. കാളിദാസ് അതിന് തക്ക മറുപടിയും നൽകുന്നുണ്ട്
6/ 6
'ബ്രോ, നിങ്ങൾ ശരിക്കും തിയേറ്ററിൽ പോയിരുന്ന് കൊറോണ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ' എന്നാണ് കാളിദാസ് തിരികെ ചോദിച്ചത്. നൂറുകണക്കിന് ലൈക്കുകളാണ് കാളിദാസിന്റെ ഈ മറുപടിക്ക് ലഭിച്ചത്