Home » photogallery » film » MOVIES KALYANI PRIYADARSHAN TELLS WHY SHE AND PRANAV MOHANLAL ARE ABSENT IN THIS PIC FROM HRIDAYAM
Hridayam movie | ഈ ചിത്രത്തിൽ കല്യാണിയും പ്രണവും എവിടെ? അതിനുള്ള കാരണം പറഞ്ഞ് കല്യാണി പ്രിയദർശൻ
Kalyani Priyadarshan tells why she and Pranav Mohanlal are absent in this pic from Hridayam | വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയം' ലൊക്കേഷനിലെ ഈ ചിത്രത്തിൽ നിന്നും പ്രണവും കല്യാണിയും മാത്രം മാറിനിൽക്കാൻ ഒരു കാരണമുണ്ട്
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ എന്നിങ്ങനെ മലയാള സിനിമയുടെ കുലപതികളുടെ അടുത്ത തലമുറ അണിനിരക്കുന്ന ചിത്രമാണ് 'ഹൃദയം'. വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് നായികാ നായകന്മാർ
2/ 6
ലൊക്കേഷനിൽ നിന്നും സിനിമയിലെ അംഗങ്ങൾ എല്ലാവരും കൂടിചേർന്നുള്ള ഒരു ചിത്രമാണിത്. പക്ഷെ ഇതിൽ നായിക കല്യാണിയോ നായകൻ പ്രണവോ ഇല്ല. ഇരുവരും ഇതേസ്ഥലത്ത് ഈ സമയം ഉണ്ടായിരുന്നു എന്നതാണ് സത്യാവസ്ഥ. പക്ഷെ ചിത്രത്തിൽ അവർ രണ്ടുപേരുമില്ല. അതിനുള്ള കാരണം കല്യാണി തന്നെ പറയും (തുടർന്ന് വായിക്കുക)
3/ 6
സ്ഥലത്തുണ്ടെങ്കിലും ചിത്രത്തിന് പോസ് ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു അവർക്കു രണ്ടുപേർക്കും. സിനിമയിലെ വ്യത്യസ്തമായ ലുക്ക് പുറത്തുവിടാൻ കഴിയില്ല എന്നത് തന്നെ കാരണം
4/ 6
ഷൂട്ടിംഗ് സമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവിന്റെ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സംവിധായകൻ വിനീത് ശ്രീനിവാസൻ ഉൾപ്പെടുന്നവരോട് സംസാരിക്കുകയും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്ത ശേഷമാണ് മോഹൻലാൽ മടങ്ങിയത്
5/ 6
പൃഥ്വിരാജ് സിനിമയ്ക്കായി ഒരു ഗാനമാലപിക്കുന്നുണ്ട്. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു