2019 മാർച്ച മാസം, പിറന്നാൾ ദിനത്തിലാണ് കങ്കണ തന്റെ അടുത്ത ചിത്രത്തിൽ ജയലളിതയായി വേഷമിടുമെന്ന വാർത്ത പുറത്തു വന്നത്. എ.എൽ. വിജയ് ആണ് 'തലൈവി' എന്ന് പേരുള്ള സിനിമയുടെ സംവിധാനം. നായികയുടെ പിറന്നാൾ ദിനത്തിൽ സംഗീത സംവിധായകൻ ജി.വി. പ്രകാശ് ആയിരുന്നു ട്വിറ്റർ വഴി വാർത്ത പുറത്തു വിട്ടത്
2/ 4
ഈ ചിത്രത്തിനായി കങ്കണ ഭരതനാട്യം പഠിക്കുകയാണ്. ക്ലാസിക്കൽ കലകളോട് താൽപ്പര്യം ഉണ്ടായിരുന്ന ജയലളിത സേക്രഡ് ഹാർട്ട് മട്രിക്കുലേഷൻ സ്കൂളിൽ പഠിക്കുന്നതിനൊപ്പം ഭരതനാട്യത്തിൽ പരിശീലനം നേടിയിരുന്നു. സരസയായിരുന്നു അദ്ധ്യാപിക. നൃത്തം ചെയ്യുന്ന ജയലളിതയുടെ കുട്ടിക്കാലത്തെ ചിത്രമാണിത്
3/ 4
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാവും തലൈവി തിയേറ്ററുകളിലെത്തുക. കങ്കണയുടെ സാന്നിധ്യം രാജ്യത്തുടനീളമുള്ള ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് മുതൽക്കൂട്ടാകും എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ
4/ 4
മലയാളി നടി നിത്യ മേനോൻ ജയലളിതയാവുന്ന ചിത്രം 'ദി അയൺ ലേഡി' തമിഴിൽ തയ്യാറാവുന്നുണ്ട്. എ. പ്രിയദർശിനി എന്ന വനിതാ സംവിധായകയുടേതാണ് ചിത്രം