ബാഹുബലി സീരീസിന്റെ തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അപരാജിത അയോധ്യ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മണികർണിക, തലൈവി എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം തവണയാണ് വിജയേന്ദ്രപ്രസാദ് കങ്കണയ്ക്കായി തിരക്കഥ എഴുതുന്നത്.
വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ഈ ചിത്രത്തിൻറെ പ്രത്യേകതയെന്നും കങ്കണ. ഒരു തരത്തില്‍, ഇത് എന്റെ വ്യക്തിപരമായ യാത്രയെ തന്നെ പ്രതിഫലിപ്പിക്കുന്നതിനാല്‍, എന്റെ ആദ്യത്തെ നിര്‍മ്മാണത്തിന് ഇത് തന്നെയാകും ഉചിതമായ വിഷയമെന്ന് ഞാന്‍ തീരുമാനിച്ചു- കങ്കണ വ്യക്തമാക്കുന്നു.