സമൂഹത്തിന് വേണ്ടി സെൽഫ് ക്വാറന്റൈൻ ചെയ്യുന്ന ആസിഫേ... ആസിഫ് അലിക്ക് കുഞ്ചാക്കോ ബോബന്റെ വക സ്പെഷ്യൽ പോസ്റ്റ്
Kunchacko Boban pokes Asif Ali in an Instagram post | നീ തങ്കപ്പൻ അല്ലടാ പൊന്നപ്പൻ ആണെടാ പൊന്നപ്പൻ... ആസഫിനൊരു ട്രോളുമായി ചാക്കോച്ചൻ
News18 Malayalam | April 2, 2020, 11:04 AM IST
1/ 4
സമൂഹത്തിന് വേണ്ടി സെൽഫ് ക്വാറന്റൈൻ ചെയ്യുന്ന ആസിഫേ, നീ തങ്കപ്പനല്ലടാ, പൊന്നപ്പൻ ആണെടാ പൊന്നപ്പൻ... ആസിഫിന് ട്രോളുമായി വരികയാണ് കുഞ്ചാക്കോ ബോബൻ. അതിന് രസകരമായ ഒരു കാരണവുമുണ്ട്
2/ 4
മലയാള സിനിമയിലെ നായകന്മാരുടെ ഒരു ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്ത് വീട്ടിൽ സുരക്ഷിതമായി ഇരിക്കാനുള്ള സന്ദേശം ചാക്കോച്ചൻ ഇട്ടതിന് ശേഷമാണ് ആസിഫ് അലിയുടെ കമന്റ് വരുന്നത്. "ഞാൻ ഹോം ക്വാറന്റൈനിലാണ്" എന്നായിരുന്നു ആസിഫിന്റെ കമന്റ്. വിളിച്ചാൽ ഫോണിൽ കിട്ടാത്ത ആസിഫിന് അപ്പോൾ തന്നെ വന്നു ചാക്കോച്ചന്റെ മറുപടി
3/ 4
ഫോൺ വിളിച്ചാൽ നീ എടുക്കൂല, ഇതിനൊക്കെ നിനക്ക് റിപ്ലൈ അയക്കാമല്ലേ? ജോർദാനിൽ കിടക്കുന്ന രാജുമോൻ വരെ ഫോൺ എടുത്തു എന്നായി ചാക്കോച്ചൻ. അവിടം കൊണ്ടും തീർന്നില്ല. ദേ വരുന്നു അടുത്ത പോസ്റ്റ്
4/ 4
അതാണ് ഹോം ക്വാറന്റൈനിൽ കഴിയുന്ന ആസിഫിനെ പൊന്നപ്പൻ ആക്കിയുള്ള ചാക്കോച്ചന്റെ കമന്റിന് പിന്നിൽ. സിനിമാ ലോകത്തെ സുഹൃത്തുക്കൾ ഒട്ടും വൈകാതെ തന്നെ ഈ പോസ്റ്റിനും രസകരമായ റിയാക്ഷനുമായി എത്തി