നീണ്ട 15 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ ആൻ സാമുവലും. ഈ വർഷത്തെ വിവാഹ വാർഷികത്തിന് പങ്കെടുക്കാൻ മകൻ ഇസഹാക്കും അച്ഛനമ്മമാർക്കൊപ്പം കൂടി
2/ 6
നീണ്ട നാളത്തെ ദാമ്പത്യ വിജയത്തിന്റെ രഹസ്യം ഫേസ്ബുക് പോസ്റ്റിൽ ചാക്കോച്ചൻ പ്രേക്ഷകരോടായി വെളിപ്പെടുത്തുന്നു
3/ 6
സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് വർഷങ്ങളായി നിലനിൽക്കുന്ന നിയമം തന്നെയാണ് ഇവിടെയും പാലിക്കപ്പെടേണ്ടത് എന്ന് ചാക്കോച്ചൻ. താൻ വരയ്ക്കുന്ന വരയിൽ ഭാര്യ നിൽക്കും. നിയമത്തിന്റെ ബാക്കി കൂടി ഉണ്ട് കേട്ടോ
4/ 6
ഭാര്യ പറയുന്നിടത്ത് വേണം ഈ പറയുന്ന വര വരയ്ക്കാൻ. എന്നാൽ പിന്നെ ജീവിതം സ്വസ്ഥം, സമാധാനം
5/ 6
വിവാഹ വാർഷികവും ഇസഹാക്കിന്റെ ആദ്യ പിറന്നാളും എല്ലാം ഇത്തവണ ലോക്ക്ഡൗണിൽ പെട്ട് പോയെങ്കിലും വീട്ടിൽ ഒരുക്കിയ ചെറിയ ആഘോഷത്തിൽ അവർ സന്തോഷം പങ്കിട്ടു
6/ 6
ആദ്യ പിറന്നാളിന് നോവയുടെ പേടകത്തിന് സമാനമായി ഒരുക്കിയ ഇസൂന്റെ പേടകം പിറന്നാൾ കേക്കിനു സമീപം കുഞ്ചാക്കോ ബോബൻ-പ്രിയ ദമ്പതിമാരുടെ മകൻ ഇസഹാക്