ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിച്ച ലാൽ, ജീൻ പോൾ ലാൽ ചിത്രം സുനാമിയുടെ ലൊക്കേഷനിലെ രസകരമായ ചിത്രങ്ങളുമായി ലാൽ ഇൻസ്റ്റാഗ്രാമിൽ. മകൻ ജൂനിയർ ലാൽ എന്ന ജീൻ പോൾ ലാലിനൊപ്പമുള്ള ചിത്രത്തിന് രസകരമായ അടിക്കുറിപ്പാണ് ലാൽ നൽകുന്നത്
2/ 5
'അപ്നേ ബച്ചേ കേലിയെ, അഥവാ അപ്പനെ ഞാൻ വച്ചേക്കില്ല' എന്നാണ് മകനൊപ്പമുള്ള ഒരു ചിത്രത്തിന്റെ ക്യാപ്ഷൻ
3/ 5
കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ മലയാള ചിത്രവും ഇപ്പോൾ സുനാമി തന്നെയാണ്
4/ 5
അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ലാൽ, ജൂനിയർ ലാൽ എന്നിവർ സംവിധാനം നിർവഹിക്കുന്ന സുനാമി. എറണാകുളം കച്ചേരിപ്പടിയിൽ ആണ് ഷൂട്ടിംഗ് പുനഃരാരംഭിച്ചത്