നായകനും നായികയ്ക്കും അടുത്തടുത്ത ദിവസങ്ങളിൽ പിറന്നാൾ; ആശംസയുമായി 'ലളിതം സുന്ദരം' സിനിമയുടെ അണിയറക്കാർ
Lalitham Sundaram team wishes happy birthday to its hero and heroine | നായകന്റെയും നായികയുടെയും കുട്ടിക്കാല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് ചിത്രത്തിന്റെ അണിയറക്കാർ പിറന്നാൾ ആശംസിച്ചത്
തൊട്ടടുത്ത ദിവസങ്ങളിൽ പിറന്നാൾ ആഘോഷിച്ച നായകനും നായികയ്ക്കും ആശംസകളുമായി 'ലളിതം, സുന്ദരം' സിനിമയുടെ അണിയറക്കാർ. മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
2/ 6
'ലളിതം സുന്ദരം' സിനിമയിൽ ബിജു മേനോനും മഞ്ജു വാര്യരുമാണ് നായികാ നായകന്മാർ. മഞ്ജു വാരിയർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോന്റെ കുട്ടിക്കാല ചിത്രമാണിത്
3/ 6
മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരുടെ ബാല്യകാല ചിത്രമാണിത്
4/ 6
ദില്ലിവാലാ രാജകുമാരൻ, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജുവും ബിജു മേനോനും ജോഡികളായിട്ടുണ്ട്
5/ 6
മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചു വന്ന ശേഷം ആദ്യമായാണ് ബിജു മേനോന്റെ നായികയാവുന്നത്
6/ 6
മഞ്ജു വാര്യരും മധു വാര്യരും 'ലളിതം സുന്ദരം' സിനിമയുടെ സെറ്റിൽ