മുരളി, പയസ്, സുകു, സതീശൻ. ഓർക്കുന്നില്ലേ ഇവരെ? നരേൻ, ഇന്ദ്രജിത്, പൃഥ്വിരാജ്, ജയസൂര്യ. ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയിലെ ക്ലാസ്സ്മേറ്റ്സ് അന്നും ഇന്നും സൗഹൃദം സൂക്ഷിക്കുന്നവരാണ്. കൊറോണ നാളുകളിൽ വീഡിയോ കോൺഫറൻസ് വഴി വിശേഷം പങ്കിടുന്ന നാൽവർ സംഘത്തിന്റെ ചിത്രം ജയസൂര്യ പോസ്റ്റ് ചെയ്യുന്നു