ആടുതോമയും ചാക്കോ മാഷും പുനരവതരിച്ചതിന്റെ ആഘോഷത്തിലാണ് മലയാളി പ്രേക്ഷകർ ഇപ്പോൾ. 28 വർഷങ്ങൾക്കിപ്പുറം 'സ്ഫടികം' (Spadikam) തിയേറ്ററിൽ എത്തിയിരിക്കുന്നു. ഭദ്രൻ സംവിധാനം ചെയ്ത ചിത്രം റീ-മാസ്റ്റർ ചെയ്ത് 4k മികവിലാണ് റിലീസ് ചെയ്തത്. സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ ചാക്കോ മാഷിനെ അവതരിപ്പിച്ച തിലകൻ, നെടുമുടി വേണു, കരമന ജനാർദ്ദനൻ, കെ.പി.എ.സി. ലളിത, ശങ്കരാടി തുടങ്ങിയവർ മണ്മറഞ്ഞിരിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റീ-റിലീസ് ചെയ്ത മറ്റു ചില ചിത്രങ്ങളെക്കൂടി ഇവിടെ നോക്കാം
2022 നവംബർ മാസത്തിൽ ഷാരൂഖ് ഖാൻ, കജോൾ ചിത്രം 'ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ' റീ-റിലീസ് ചെയ്തിരുന്നു. മറാത്താ മന്ദിറിൽ 'പത്താൻ' ഓടുമ്പോഴും ഡി.ഡി.എൽ.ജെയും ഒപ്പമുണ്ടായിരുന്നു. 1995 ഒക്ടോബർ 25നായിരുന്നു ചിത്രം ആദ്യമായി റിലീസ് ചെയ്തത്. വാലെന്റൈൻസ് ദിനത്തിന് മുന്നോടിയായി ചിത്രം ഒരിക്കൽക്കൂടി റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് (തുടർന്ന് വായിക്കുക)