കേവലം 44 ലക്ഷത്തിൽ നിർമ്മിച്ച, പ്രിയദർശൻ സംവിധാനം ചെയ്ത 'ചിത്രം' മലയാള സിനിമയിൽ അക്കാലത്തെ മികച്ച റെക്കോർഡാണ് കുറിച്ചത്. 1988ലെ ക്രിസ്മസ് ചിത്രം ബോക്സ് ഓഫീസിൽ മൂന്നര കോടി സ്വന്തമാക്കി. മൈ ഡിയർ കുട്ടിച്ചാത്തന്റെ റെക്കോർഡാണ് 'ചിത്രം' മറികടന്നത്. നായകൻ മോഹൻലാൽ. 365 ദിവസത്തിന് മേൽ തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമയായിരുന്നു
പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം, ലൂസിഫർ, മലയാളത്തിലെ ആദ്യ 200 കോടി ക്ളബ് ചിത്രം എന്ന ഖ്യാതിയാണ് റിലീസിന്റെ 50-ാം ദിവസം നേടിയെടുത്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ ചിത്രം 200 കോടിയും കടന്നിരിക്കുന്നു. ഇതിൽ 13 കോടിക്ക് മേൽ ലഭിച്ചത് ആമസോൺ പ്രൈം വീഡിയോ വഴിയുള്ള പ്രദർശനാനുമതിയിൽ നിന്നും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്