ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'വാരിയംകുന്നൻ' സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മലബാർ കലാപത്തിന്റെ ചരിത്രം അടിസ്ഥാനമാക്കി ഒരു ചിത്രമുണ്ടാവുമെന്ന് സംവിധായകൻ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. പൂർണ്ണമായും പൊതുജന പങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് രീതിയിലാകും 1921 എന്ന സിനിമയുടെ നിർമ്മാണം. പിന്നീടുള്ള ദിവസങ്ങളിൽ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു
"എന്നെ കുറേപേർ കൊല്ലാൻ വരുന്നുണ്ട്. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക, ഈ സിനിമയില്ലാതെ പോവുകയില്ല. ഈ സിനിമയുണ്ടാവും, ശക്തമായുണ്ടാവും. എന്റെ ഫോട്ടോ വച്ചിട്ടുണ്ടാകും, മുന്നിൽ. അതിനാൽ ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും, ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടെയാവും ഞാൻ പോവുക," ലൈവ് വീഡിയോയിൽ അലി അക്ബർ പറഞ്ഞു
സിനിമക്കായി തുക സംഭാവന ചെയ്യാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കിട്ടുകൊണ്ടാണ് അലി അക്ബർ ഫേസ്ബുക്കിൽ എത്തിയത്. ഇതിലേക്ക് പ്രവഹിക്കുന്ന ഫണ്ടിന്റെ വിവരങ്ങൾ പോസ്റ്റുകളിലൂടെ പരസ്യമായി പുറത്തുവിടുമെന്നും അലി അക്ബർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വരെയും അക്കൗണ്ടിൽ വന്ന തുക 16 ലക്ഷം കടന്നതായും അലി അക്ബർ പോസ്റ്റിലൂടെ വെളിപ്പെടുത്തി