വിജയ് (Ilayathalapathy Vijay) ചിത്രം ബീസ്റ്റിന്റെ (Beast movie) ട്രെയ്ലർ പുറത്തിറങ്ങിയത് മുതൽ ചർച്ചാവിഷയമായിരിക്കുകയാണ്. ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ കൈയടക്കുന്നതും, വീരരാഘവൻ എന്ന ചാരന്റെ വേഷം ചെയ്യുന്ന വിജയ് ശത്രുവിനെ നേരിടുന്നതുമാണ് ഇതിവൃത്തം. ഒരു കിടിലൻ ആക്ഷൻ ത്രില്ലറായി പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാവുമിത്. ചിത്രത്തിന്റെ റിലീസ് തീയതി ഏപ്രിൽ 13 ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു
സൺ പിക്ചേഴ്സ് നിർമ്മിച്ച് ഡോക്ടർ ഫെയിം നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിൽ പൂജാ ഹെഗ്ഡെ, നടനും സംവിധായകനുമായ സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, അപർണ ദാസ്, വിടിവി ഗണേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അറബിക് കുത്ത്, ജോളി ഒ ജിംഖാന എന്നീ ഗാനങ്ങൾ ഇതിനകം ജനപ്രിയമാണ്. എന്നാൽ അതിലേറെ വൈറലായിരിക്കുകയാണ് മുകളിൽ കണ്ട ചിത്രം (തുടർന്ന് വായിക്കുക)