അമാനുഷിക ആക്ഷൻ ത്രില്ലറുമായി പ്രഭാസ് (Prabhas)എത്തുന്നു. സംവിധായകൻ മാരുതിയുടെ പുതിയ ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളിയായ മാളവിക മോഹനനാണ് (Malavika Mohanan).
2/ 7
അനുഷ്ക ഷെട്ടിയും മെഹ്റീൻ കൗറും നായികമാരായെത്തുന്ന പ്രഭാസ് ചിത്രം രാജ ഡീലക്സിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
3/ 7
അമാനുഷിക ആക്ഷൻ ത്രില്ലറാകും പ്രഭാസിനെ നായകനാക്കി മാരുതി ഒരുക്കുക എന്ന് പിങ്ക് വില്ല നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി മാളവിക എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
4/ 7
നേരത്തേ, ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള സൂചന മാളവിക നൽകിയിരുന്നതായി പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നു. പ്രഭാസിന്റെ നായികയായി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് മാളവിക.
5/ 7
അതേസമയം, സിനിമയുടെ ചിത്രീകരണം അൽപം വൈകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ പ്രൊജക്ട് കെയുടെ തിരക്കിലാണ് പ്രഭാസ്. ഈ ചിത്രത്തിന് ശേഷമായിരിക്കും മറ്റ് സിനിമകളുടെ ജോലികൾ ആരംഭിക്കുകയുള്ളൂ.
6/ 7
വിഷ്വൽ എഫക്ടുകളാൽ സമ്പന്നമായിരിക്കും മാരുതിയുടെ ചിത്രമെന്നാണ് സൂചനകൾ. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് സംവിധായകന് അൽപം സമയവും ആവശ്യമുണ്ട്.
7/ 7
ഓഗസ്റ്റിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നും പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നു. ധനുഷ് നായകനായ മാരനാണ് മാളവിക മോഹനന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.