താൻ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം പങ്കുവച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
2/ 6
'ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു' എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വിഷ്ണു കുറിച്ചത്.
3/ 6
ഇത്രയും വേദനകളിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോയ ഭാര്യക്ക് നന്ദിയും കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
4/ 6
വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവച്ച ചിത്രം
5/ 6
2003ല്‍ പുറത്തെത്തിയ 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിലൂടെയാണ് വിഷ്ണു അഭിനയരംഗത്തെത്തിയത്, 2015ല്‍ പുറത്തെത്തിയ നാദിര്‍ഷ ചിത്രം 'അമര്‍ അക്ബര്‍ അന്തോണി'യുടെ സഹ തിരക്കഥാകൃത്ത് ആയിരുന്നു. (വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവച്ച ചിത്രം )
6/ 6
തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥയിലും പങ്കാളിയായി. ഇതിൽ കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലെ നായകന് കൂടിയായിരുന്നു വിഷ്ണു. ഇതിന് പുറമെ നിരവധി ചിത്രങ്ങളിലും ഇതിനകം അഭിനയിച്ചിട്ടുണ്ട്.