ചില സമയങ്ങളിൽ സിനിമ ജീവിതത്തെ കണ്ടുമുട്ടാറുണ്ട്. മരുഭൂമിയിലെ വിജനത മാത്രം നിറഞ്ഞ പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ പോസ്ടാണിത്. ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ജോർദാൻ മരുഭൂമിയിലെത്തിയ സിനിമാ സംഘം കൊറോണ നിയന്ത്രണങ്ങളിൽപ്പെട്ട് ഒറ്റപ്പെട്ട മരുഭൂമിയിലാണിപ്പോൾ. ഈ പോസ്റ്റിനാണ് 'അമ്മ മല്ലിക ആശ്വാസവാക്കുകളുമായി എത്തുന്നത്
വെറും പത്ത് ദിവസത്തെ ഭക്ഷണവുമായി ജോർദാൻ മരുഭൂമിയിൽ അകപ്പെട്ട സംഘം ആന്റോ ആന്റണി എം.പി.യുടെയും വിദേശ മന്ത്രാലയത്തിന്റെയും ഇടപെടൽ കൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 10 വരെ ഷൂട്ടിംഗ് നടത്താനാണ് സംവിധായകൻ ബ്ലെസിയുടെ തീരുമാനം. പക്ഷെ അതുകഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തുന്ന കാര്യം അനിശ്ചിതാവസ്ഥയിലാണ്