വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനിരയായവരാണ് നടിമാരായ സാനിയ അയ്യപ്പനും മീര നന്ദനും. മോഡേൺ വസ്ത്രത്തിലെ ലുക്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത്. എന്നാൽ ട്രോളുകൾക്കും കളിയാക്കലുകൾക്കും തളർത്താനാവില്ല എന്നതിന് തെളിവാണ് ഇവർ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ
വിമർശനം നേരിട്ട ഈ ചിത്രത്തിന് നീളൻ മറുപടിയാണ് മീര ഇൻസ്റ്റാഗ്രാം വഴി നൽകിയത്. "ഞാൻ ധരിച്ച, അത്ര ചെറുതല്ലാത്ത വസ്ത്രത്തിന്റെ പേരിൽ ചിലർ നടത്തിയ അശ്ളീല കമൻറ്റുകളും വിലയിരുത്തലുകളും ജുഗപ്സാവഹമാണ്. ഫാഷനെ സ്നേഹിക്കുകയും, ഇന്ത്യൻ, വെസ്റ്റേൺ വസ്ത്രങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യുന്നയാളാണ് ഞാൻ. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. എന്റെ ജീവിതം മറ്റുള്ളവരുടേതല്ലാതെ, എന്റേതായി ജീവിക്കാൻ അനുവദിച്ചാൽ സന്തോഷം." മീര പോസ്റ്റ് ചെയ്ത കമന്റ് ഇങ്ങനെ