ഇതെന്റെ കഥയല്ല, എന്റെ കയ്യിൽ ഇങ്ങനൊരു കഥയില്ല; വ്യാജവാർത്തക്കെതിരെ പ്രതികരണവുമായി മിഥുൻ മാനുവൽ തോമസ്
Mithun Manuel rubbished rumours of him helming a multi-star movie | മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് എന്നിവർ വേഷമിടുന്ന മിഥുൻ മാനുവൽ 'സംവിധാനം' ചെയ്യുന്ന സിനിമയോ?
മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് എന്നിവർ വേഷമിടുന്ന ,മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന സിനിമ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥയുമായി അഞ്ചാം പാതിരാ സംവിധായകൻ ഫേസ്ബുക് പോസ്റ്റിൽ എത്തുന്നു
2/ 5
മിഥുനിന്റെയും താരങ്ങളുടെയും ചിത്രം വച്ചുള്ള പ്രചാരണമാണ് മിഥുൻ തള്ളിക്കളയുന്നത്
3/ 5
പോസ്റ്റിൽ മിഥുൻ ഇങ്ങനെ പറയുന്നു: ഹെവി കോംബോ ഓഫ് ആക്ടഴ്സ്.. !! ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്.. !!
4/ 5
പക്ഷേ, ഇങ്ങനെയൊന്ന് ഞാൻ പറഞ്ഞിട്ടില്ല.. !! കാരണം എന്റെ കയ്യിൽ അങ്ങനൊരു കഥ ഇല്ല.. !!😄😄 പലരും ആവർത്തിച്ചാവർത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക.. !!
5/ 5
മിഥുൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ നായകനായ ക്രൈം ത്രില്ലർ അഞ്ചാം പാതിരാ 2020 ലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം എന്ന ഖ്യാതി നേടിയിരിക്കുകയാണ്