വീണ്ടും മെരിലാൻഡ് സിനിമാസ്, ഒപ്പം മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ പ്രതിഭകളുടെ അടുത്ത തലമുറ ഒന്നിക്കുന്ന ചിത്രം. 'ഹൃദയം' ഹൃദ്യമാകാൻ കാരണം മറ്റൊന്നും വേണ്ട
2/ 5
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനും കല്യാണി പ്രിയദർശൻ നായികയുമാവും. ഇക്കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. മെരിലാൻഡ് സ്റുഡിയോസിനു വേണ്ടി വിശാഖ് സുബ്രമണ്യമാണ് നിർമ്മാണം
3/ 5
എന്നാൽ ഇന്നലെ വന്ന പ്രഖ്യാപനത്തിന് പിന്നിൽ ഒരു കഥയുണ്ട്. ഭംഗിയുള്ള കൈപ്പടയിൽ എഴുതിയ അന്നൗൺസ്മെന്റ് നോട്ടിനും ഉണ്ടൊരു താരത്തിളക്കം. കല്യാണി പ്രിയദർശൻ ആ കഥ ഒരു ട്വീറ്റ് വഴി വെളിപ്പെടുത്തുന്നു
4/ 5
മോഹൻലാലിൻറെ കൈപ്പടയിലാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത്. കല്യാണിയുടെ ട്വീറ്റിന് വന്ന റിപ്ലൈ ട്വീറ്റിലാണ് ആ രഹസ്യം കല്യാണി തന്നെ പുറത്തു വിടുന്നത്. കല്യാണിയുടേതാണോ ആ കൈപ്പട എന്നായിരുന്നു ചോദ്യകർത്താവിന് അറിയേണ്ടിയിരുന്നത്