മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ സുശാന്തിന്റെ ബാങ്ക് അക്കൗണ്ടും അക്കൗണ്ടിൽ നിന്ന് നടന്നിട്ടുള്ള പണമിടപാടുകളെക്കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചു വരികയാണ്.
2/ 8
കോടിക്കണക്കിന് രൂപയാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ അക്കൗണ്ടിൽ നിന്ന് റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
3/ 8
സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഷോവിക് ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയായിരുന്നു. കൊടാക് ബാങ്ക് വഴിയാണ് പണമിടപാടുകൾ നടന്നിരിക്കുന്നത്.
4/ 8
റിയ ചക്രവർത്തി, സഹോദരൻ ഷോവിക്, അച്ഛൻ, അമ്മ, സുശാന്തിന്റെ ബിസിനസ് മാനേജർ ശ്രുതി മോദി എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഫയൽ ചെയ്തു.
5/ 8
അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി ആയിരുന്ന റിയ ചക്രവർത്തിക്കു മേലുള്ള കുരുക്ക് ഓരോ ദിവസം കഴിയുന്തോറും മുറുകുകയാണ്.
6/ 8
ഇന്ന് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുമ്പാകെ റിയ ചക്രവർത്തി ഹാജരായിരുന്നു. സഹോദരൻ ഷോവികിനൊപ്പം ആയിരുന്നു റിയ ചോദ്യം ചെയ്യലിനായി ഹാജരായത്.
7/ 8
റിയയുടെ സ്വത്തുക്കളെക്കുറിച്ചാണ് ഇന്ന് പ്രധാനമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ബാങ്ക് അക്കൗണ്ടുകൾ, ആദായനികുതി, വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചും വരും ദിവസങ്ങളിൽ റിയ ചോദ്യം ചെയ്യപ്പെടും.
8/ 8
2019നും 2020 ജനുവരിക്കും ഇടയിൽ സുശാന്ത് സിംഗ് രാജ്പുത് രണ്ട് കമ്പനികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.