വെറും വരവല്ല. തീ പോലെ ഉയർന്ന് പൊങ്ങുന്ന കഥയുമായാണ് നവ്യയുടെ മടങ്ങി വരവ്. ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള നിരാലംബയായ സ്ത്രീയുടെ ഓട്ടപാച്ചിലുമായാണ് 'തീ' എന്ന് പേരുള്ള ചിത്രത്തിൽ നവ്യ മടങ്ങിയെത്തുന്നത്. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് നവ്യ ഇക്കാര്യം വെളിപ്പെടുത്തിയത്