കരിയില കുട്ട ചുമന്നും, പുറംപണിയെടുത്തും ഒരു താരപുത്രൻ; ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെയും ചില കാഴ്ചകൾ
This celebrity son is learning life skills during the lock-down period | നാടൻ തനിമയുള്ള വേഷങ്ങൾ സമ്മാനിച്ച അമ്മയുടെ മകന് കഠിനാധ്വാനമാണ് നേരമ്പോക്കിനുള്ള മാർഗം
എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട, ഒരു ഒൻപത് വയസ്സുകാരന്റെ വാക്കുകളാണിത്. തനി നടൻ കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച നായികയുടെ മകനാണിത്. വീട്ടിൽ പുറംപണിയെടുത്താണ് ഈ കുഞ്ഞ് ലോക്ക്ഡൗൺ നാളുകൾ ചിലവിടുന്നത്
2/ 10
മകൻ ഒരു ഗാഡ്ജറ്റ് പ്രേമിയല്ലെന്നും, യഥാർത്ഥ വിനോദങ്ങളും, മുതിർന്നവരോടൊപ്പം ജോലികളിൽ കൂടാനുമാണ് അവനിഷ്ടം എന്ന് പറയുമ്പോൾ അമ്മക്ക് അഭിമാനം മാത്രം
3/ 10
നവ്യാ നായരുടെ മകൻ സായി കൃഷ്ണയാണിത്. കരിയില കൂട്ടിയെടുത്ത്, അത് തലയിൽ ചുമന്നു തീയിടുന്നത് വരെ പോകുന്നു സായിയുടെ അധ്വാനം
4/ 10
മകന്റെ പ്രവർത്തിയിൽ തനിക്ക് അഭിമാനം മാത്രമെന്ന് നവ്യ പറയുന്നു. ഇൻസ്റ്റാറാമിൽ നവ്യ പങ്കിട്ട വീഡിയോയിലെ ദൃശ്യങ്ങളാണിവ
5/ 10
കരിയിലക്കുട്ട ചുമക്കുന്ന സായി
6/ 10
അമ്മയുടെ പിറന്നാളിന് ആഘോഷം ഒരുക്കിയും, തളർന്ന് വന്നപ്പോൾ സ്നേഹോപഹാരം നൽകിയും ഈ മകൻ നേരത്തെയും അമ്മയുടെ മിടുക്കൻ കുട്ടി ആയിട്ടുണ്ട്. ഇപ്പോൾ സ്വന്തം വീട്ടിൽ മുതിർന്നവരോടും സഹായികളോടുമൊപ്പം തന്നാലാവും വിധം പണികളിൽ ഏർപ്പെടുകയാണ് സായി