മുംബൈയിൽ നിന്നും നാട്ടിലെത്തിയ നടനും കുടുംബത്തിനും ഹോം ക്വാറന്റൈൻ
Nawazuddin Siddiqui and family put under home quarantine | ഈദ് ആഘോഷങ്ങൾക്കായാണ് ഇവർ മുംബൈയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്
News18 Malayalam | May 18, 2020, 12:52 PM IST
1/ 4
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കൂടുതലുള്ള മുംബൈയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ നടനും കുടുംബത്തിനും ഹോം ക്വാറന്റൈൻ. മെയ് 11ന് ഈദ് ആഘോഷങ്ങൾക്കായാണ് നാട്ടിലേക്ക് മടങ്ങിയത്
2/ 4
ബോളിവുഡ് താരം നവാസുദ്ദിൻ സിദ്ധിഖിയും കുടുംബവും മുംബൈയിൽ നിന്നും സ്വദേശമായ ഉത്തർ പ്രദേശിലെ മുസാഫർ നഗറിലേക്കാണ് പോയത്. സർക്കാർ മാനദണ്ഡം അനുസരിച്ച് ഇവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാണ്. മുംബൈയിൽ നിന്നും അധികൃതരുടെ അനുവാദത്തോടെയാണ് യാത്ര നടത്തിയത്
3/ 4
നവാസുദ്ദീനൊപ്പം അമ്മയും സഹോദരനും സഹോദര ഭാര്യയും ഉണ്ടായിരുന്നു. ഇവരുടെ ശ്രവ സാമ്പിളുകൾ പരിശോധിച്ചതിൽ നെഗറ്റീവ് ഫലമാണ് വന്നിരിക്കുന്നത്
4/ 4
ഗൂമ്കേതു ആണ് നവാസുദ്ധീന്റെ അടുത്ത ചിത്രം. ഒരു എഴുത്തുകാരന്റെ ജീവിതകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് പുഷ്പേന്ദ്രനാഥ് മിശ്ര