Viral | മൂക്കുത്തിഅമ്മൻ വേഷത്തിൽ അതീവസുന്ദരിയായി നയൻതാര; ചിത്രങ്ങള്‍ വൈറൽ
Nayanthara in Mookuthi Amman | കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ നിർത്തി വച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാകുന്നു
2/ 9
കോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ മൂക്കുത്തിഅമ്മൻ ദേവിയായാണ് ചിത്രത്തിൽ എത്തുന്നത്
3/ 9
സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
4/ 9
ആർ.ജെ.ബാലാജിയും എൻ.ജെ.ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ.ജെ.ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
5/ 9
അതീവ സുന്ദരിയായി ദേവി വേഷത്തിലെത്തുന്ന നയൻസിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സംവിധായകൻ കൂടിയായ ബാലാജി തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
6/ 9
ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ടിംഗ് തീരും വരെ നയൻതാര മാംസാഹാരം ഉപേക്ഷിച്ചിരിക്കുകയാണെന്ന തരത്തിൽ വാർത്ത വന്നിരുന്നു
7/ 9
നേരത്തെ ‘രാമ രാജ്യം’ എന്ന ചിത്രത്തിൽ സീതയായി വേഷമിട്ടപ്പോഴും നയൻതാര മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
8/ 9
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ നിർത്തി വച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്
9/ 9
മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്