വിവാഹശേഷം സിനിമാഭിനയം കുറേക്കാലത്തേക്ക് മാറ്റി വച്ചിരുന്നു നസ്രിയ നസിം. കുട്ടിത്തമുള്ള നായികയെ അത്ര ചെറുതായൊന്നുമല്ല ആരാധകർ മിസ് ചെയ്തത്. ഒടുവിൽ അവർക്കുള്ള മറുപടി ലഭിച്ചത് പൃഥ്വിരാജ് ചിത്രം 'കൂടെ'യിൽ നസ്രിയ മടങ്ങി വന്നപ്പോഴാണ്. ബാംഗ്ലൂർ ഡെയ്സിന് ശേഷം, ഭർത്താവ് ഫഹദിനൊപ്പം ട്രാൻസിൽ നസ്രിയ വേഷമിട്ടു. വിവാഹശേഷം നസ്രിയ എന്ത് ചെയ്തു? ജീവിതത്തിൽ എന്തെല്ലാം മാറ്റം വരുത്തി എന്ന് ഒരു ചാനൽ അഭിമുഖത്തിൽ ഇഷ്ട താരം തുറന്ന് പറഞ്ഞു