ഇക്കഴിഞ്ഞ ദിവസം ജോർദാനിലെ ആടുജീവിതം ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് പ്രിയ പ്രേക്ഷകരെ അറിയിച്ചിരുന്നു. നജീബിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥ്വി ജോർദാനിലേക്ക് തിരിച്ചത്. എന്നാൽ മരുഭൂമിയിൽ ഷൂട്ടിംഗ് നടക്കുന്ന നാളുകളിലെ ലുക്ക് ഇതുവരെയും പുറത്തിറങ്ങിയിരുന്നില്ല. എന്നാലിപ്പോൾ ഷെഡ്യൂൾ പൂർത്തിയാക്കിയതിന്റെ ആഘോഷ വേളയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു. ഭാര്യ സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രം ഉൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ