മലപ്പുറംകാരൻ മൂസയെ കേരള മണ്ണിലൂടെ പ്രേക്ഷകർ നിരവധി തവണകളായി കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ മൂസ പുതിയ സ്ഥലത്തെത്തിയിരിക്കുന്നു. ഉത്തരേന്ത്യൻ നഗരങ്ങളിലാണ് മൂസ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും മൂസ അലഞ്ഞുതിരിയുകയാണ്. സുരേഷ് ഗോപിയുടെ (Suresh Gopi) പുതിയ ചിത്രം 'മേ ഹൂം മൂസയിലെ' (Mei Hoom Moosa) ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്
രചന - രൂപേഷ് റെയ്ൻ. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു. വിഷ്ണുനാരായണൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗ, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷബിൽ, സിൻ്റോ; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ