2007 ൽ നോവലിന് അരവിന്ദ് അഡിഗയ്ക്ക് ബുക്കർ പുരസ്കാരം ലഭിച്ചത്. അരവിന്ദ് അഡിഗയുടെ ആദ്യ നോവൽ കൂടിയായിരുന്നു ദി വൈറ്റ് ടൈഗർ. ബൽരാം ഹൽവായി എന്ന മുഖ്യകഥാപാത്രത്തിലൂടെ ആധുനിക ഇൻഡ്യൻ ജീവിതത്തെ പരിഹാസരൂപേണ കഥാകൃത്ത് നോക്കിക്കാണുന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായി ഒരു ദരിദ്ര ഗ്രാമത്തിൽ ജനിച്ച ബൽറാം ഹൽവായിക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തന്റെ ഗ്രാമത്തിൽ നിന്നും രക്ഷപെടുക.