പ്രേക്ഷകരുടെ പ്രിയ നായിക സണ്ണി ലിയോണി ആദ്യമായി വെള്ളിത്തിരയിലെത്തിയപ്പോൾ നായകനായത് പ്രശസ്ത മലയാളി നടനാണെന്ന് എത്രപേർക്കറിയാം? ഇന്നത്തെ ഗ്ലാമർ റാണി പട്ടം നേടുന്നതിനും മുൻപാണ് സണ്ണി 'പൈറേറ്റ് ബ്ലഡ്' എന്ന സിനിമയിൽ വേഷമിടുന്നത്
2/ 8
2008ൽ നിർമ്മിച്ച ചിത്രം ഇനിയും വെളിച്ചം കണ്ടില്ലെന്നതാണ് വാസ്തവം. സണ്ണി പോൺ താരം ആണെന്ന കാര്യം അന്ന് സെറ്റിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ
3/ 8
നിധി തേടിയിറങ്ങുന്ന കമിതാക്കളുടെ കഥ പറഞ്ഞ ചിത്രമാണ് പൈറേറ്റ് ബ്ലഡ്. മാർക്ക് റാറ്ററിംഗ് എന്ന സംവിധായകന്റേതാണ് ചിത്രം. വിതരണത്തിലെ പ്രശ്നങ്ങൾ കൊണ്ടാണ് സിനിമ തിയേറ്ററിൽ എത്താതെ പോയത്
4/ 8
ഒമാനിലും കേരളത്തിലും വച്ച് ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകനും മലയാളിയാണ് എന്നതായിരുന്നു പ്രത്യേകത. സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന രാമചന്ദ്ര ബാബുവാണ് ആ വിഭാഗം കൈകാര്യം ചെയ്തത്
5/ 8
ഈ സിനിമയിൽ നായകനുമൊത്തു കടലിൽ നീരാടുന്ന രംഗവും സണ്ണിയുടേതായതുണ്ട്
6/ 8
സണ്ണി ഇത്രയും പ്രശസ്തി നേടിന്നതിനും മുൻപ് സണ്ണിയുടെ നായകനായാണ് മറ്റാരുമല്ല; 2000ങ്ങളിൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന യുവനായകനായ നിഷാന്ത് സാഗറാണ്
7/ 8
സണ്ണി എന്നായിരുന്നു സണ്ണി ലിയോണിയുടെ കഥാപാത്രത്തിന്റെ പേര്. നിഷാന്ത് സാഗറിന്റെ കഥാപാത്രം സാഗർ എന്നും. സിനിമയിൽ പ്രവർത്തിച്ച സംഘത്തിന്റെ ചിത്രമാണിത്
8/ 8
ജിസം 2 ആണ് സണ്ണിയുടെ തിയേറ്ററിലെത്തിയ ആദ്യ ബോളിവുഡ് ചിത്രം. 2013 ലാണ് ഈ സിനിമ റിലീസ് ആയത്