ലോക്ക്ഡൗൺ നാളുകൾ പിന്നിട്ട് വലിയ ഇടവേളയ്ക്കു ശേഷമാണ് നടൻ നിവിൻ പോളിയുടെ (Nivin Pauly) ചിത്രങ്ങൾ തിയേറ്ററിലെത്തിയത്. 'ലവ്, ആക്ഷൻ, ഡ്രാമ', 'മൂത്തോൻ' സിനിമകൾക്ക് ശേഷം 'മഹാവീര്യർ' വരെ രണ്ടുവർഷത്തെ ഇടവേളയുണ്ടായി. ഇടയ്ക്കു ഒ.ടി.ടിയിൽ നിവിൻ ചിത്രം 'കനകം, കാമിനി, കലഹം' റിലീസ് ചെയ്തു. എന്നാൽ സിനിമകളെക്കുറിച്ചുള്ള അഭിപ്രായത്തേക്കാൾ നിവിൻ നേരിട്ടത് ബോഡി ഷെയിമിംഗ് ആണ്
അന്ന് കളിയാക്കിയവരുടെ വായടപ്പിക്കാൻ ഇതിലും വലിയ ഉത്തരമില്ല എന്ന് പറഞ്ഞുപോകും നിവിന്റെ ഏറ്റവും പുതിയ ഫോട്ടോ കണ്ടാൽ. ഗംഭീര ട്രാൻസ്ഫോർമേഷൻ ആണ് നിവിൻ നടത്തിയത്. നിവിന്റെ മാറ്റം കയ്യടിച്ച് അഭിന്ദിച്ചു കൊണ്ട് കൂട്ടുകാരൻ അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ എത്തി. ശരീരഭാരം കൂടിയതിന്റെ പേരിൽ നിവിന് നേരെ വാക്കുകൾ കൊണ്ട് കൂരമ്പുകൾ എറിഞ്ഞവർക്ക് ഇനി റസ്റ്റ് എടുക്കാം (തുടർന്ന് വായിക്കുക)