മകൾക്കൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
News18 | May 25, 2020, 8:44 PM IST
1/ 5
ചലച്ചിത്രതാരം നിവിൻ പോളിക്ക് ഇന്ന് വളരെ സ്പെഷ്യലാണ്. തന്റെ ഇളയമകൾ റേസുവിന്റെ ജന്മദിനമാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ താരം ചിത്രങ്ങൾ പങ്കുവെച്ചു. മകളുടെ മൂന്നാം പിറന്നാൾ ദിനത്തിൽ അവൾക്കൊപ്പമുള്ള ചിത്രമാണ് നിവിൻ പങ്കുവെച്ചത്.
2/ 5
മൂന്നുവർഷങ്ങൾക്ക് മുമ്പ് 2017ൽ ആയിരുന്നു നിവിൻ പോളി - റിന്ന ദമ്പതികൾക്ക് മകൾ പിറന്നത്. മൂത്തമകൻ ദാവീദിനൊപ്പമുള്ള നിവിൻ പോളിയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
3/ 5
ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രവും സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
4/ 5
അപ്പന്റെ കാർബൺ കോപ്പിയാണ് മകളെന്ന കമന്റാണ് മിക്ക ആരാധകരും നൽകിയത്. 2010 ഓഗസ്റ്റ് 28നായിരുന്നു നിവിൻ പോളിയും റിന്നയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്.
5/ 5
ഏഴു വയസുകാരനായ ദാവീദ് ആണ് ഇവരുടെ മൂത്തമകൻ. നിവിനെ പോലെ തന്നെ ദാവീദിനും ഏറെ ആരാധകരുണ്ട്. നിലവിൽ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലാണ് നിവിൻ പോളി അഭിനയിച്ച് കൊണ്ടിരിക്കുന്നത്.