90ml എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ച ഓവിയ നായികയായി മലയാള സിനിമയിൽ മടങ്ങിയെത്തുകയാണ്. സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫിയിലാണ് ഓവിയ വീണ്ടുമെത്തുന്നത്
2/ 5
2017ൽ തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയായതിന് പിന്നാലെയാണ് ഓവിയ ശ്രദ്ധേയയാവുന്നത്. ഹെലൻ നെൽസൺ എന്ന ഓവിയ മലയാള സിനിമയിൽ ആണ് അരങ്ങേറ്റം കുറിച്ചതെന്ന് അധികം ആരും അറിയാത്ത കാര്യമാണ്
3/ 5
പൃഥ്വിരാജ്, ജയസൂര്യ, കാവ്യാ മാധവൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായ കങ്കാരുവാണ് ഓവിയയുടെ ആദ്യ ചിത്രം
4/ 5
ശേഷം അപൂർവ, പുതിയ മുഖം, പുതുമുഖങ്ങൾ, മനുഷ്യമൃഗം തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഓവിയ വേഷമിട്ടെങ്കിലും ആ കഥാപാത്രങ്ങളൊക്കെയും ശ്രദ്ധിക്കപ്പെടാതെ പോയി
5/ 5
ശേഷം തമിഴിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഓവിയ മലയാളത്തിൽ എത്തുന്നത്