വിവാദങ്ങൾ മാമാങ്കത്തെ ബാധിച്ചിട്ടില്ലെന്ന് സംവിധായകൻ പദ്മകുമാർ.
2/ 6
ചിത്രത്തിനെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ ചില കുബുദ്ധികളാണ്. മോഹലാൽ ഫാൻസല്ല ഡീഗ്രേഡിങ്ങിനു പിന്നിൽ. ഇത്തരക്കാർ മനോരോഗികളാണ്. ആദ്യ രണ്ടു ദിവസത്തെ സൈബർ ആക്രമണത്തിൽ കുറവു വന്നിട്ടുണ്ട്
3/ 6
ഒടിയൻ റിലീസായപ്പോഴും ഇത്തരത്തിൽ ഡീഗ്രേഡിംഗുങ്ങുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം വരുമ്പോൾ ഡീഗ്രേഡിംഗ് നടത്തണമെന്ന ഓഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
4/ 6
മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമയെടുത്ത ആളാണ് താൻ. തെറ്റായ പ്രവണതമൂലം നഷ്ടം സംഭവിക്കുന്നത് നിർമാതാവിനാണ്. ഒരു താരത്തോടും വ്യക്തിവിരോധമുള്ള ആളല്ല നിർമാതാവ്.
5/ 6
നീരജ് മാധവ്, ധ്രുവ് എന്നിവരെ സിനിമയിൽ നിന്ന് ഒഴിവാക്കിയത്, തനിക്ക് തിരക്കഥ ലഭിക്കുമ്പോൾ ഇവരുടെ കഥാപാത്രങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ്. തമിഴ് സൈറ്റിൽ ചിത്രം പ്രചരിക്കുന്നതിൽ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും സംവിധായകൻ
6/ 6
രണ്ടു വർഷമായി സിനിമയ്ക്കു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നുവെന്ന് ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച ബാലതാരം അച്യുതൻ പറഞ്ഞു.