ന്യൂഡൽഹി: ബോളിവുഡ് താരം പരിണീതി ചോപ്ര പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ദി ഗേൾ ഓൺ ദി ട്രെയ്ൻ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
2/ 5
നെറ്റിചതഞ്ഞ്, ചോരയൊലിപ്പിച്ച് ബാത്ടബിൽ ഇരിക്കുന്ന ചിത്രമാണ് പരിണീതി പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുമ്പ് ഇത്തരത്തിലൊരു വേഷം ചെയ്തിട്ടില്ലെന്നും ഇതുവരെ ചെയ്തതിൽ ഏറെ പ്രയാസകരമായ വേഷമാണിതെന്നും പരിണീതി ചിത്രത്തിനൊപ്പം കുറിച്ചു.
3/ 5
വിവാഹമോചിതയായ മദ്യപാനിയായിട്ടാണ് പരീണിതി ചിത്രത്തിലെത്തുന്നത്. ദി ഗേൾ ഓൺ ദി ട്രെയ്ന്‍ എന്ന പേരിൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. എമിലി ബ്ലണ്ട് ആണ് ഹോളിവുഡിൽ നായികയായെത്തിയത്.
4/ 5
2015ൽ ഏറ്റവുമധികം വിറ്റഴിഞ്ഞ പൗള ഹാക്കിൻസിന്റെ ദി ഗേൾ ഓൺ ദി ട്രെയ്ൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയൊരിക്കിയിരിക്കുന്ന ചിത്രമാണിത്. റിഭു ദാസ് ഗുപ്തയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നത്.
5/ 5
അതിഥി റാവു, കിർതി കുൽഹരി, അവിനാശ് തിവാരി, വിശാഖ് വട്ഗാമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.