Poornima Indrajith off to Bollywood | ചിത്രത്തിലെ ഏക മലയാളി സാന്നിധ്യമാണ് പൂർണ്ണിമ
News18 Malayalam | November 14, 2020, 11:26 AM IST
1/ 7
അഭിനയ രംഗത്തേക്കുള്ള രണ്ടാം വരവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്. പ്രതീക് ബബ്ബർ നായകനാവുന്ന ചിത്രത്തിലാണ് പൂർണ്ണിമ വേഷമിടുക. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രമാണ്. സംവിധാനം സച്ചിൻ കുന്ദൽക്കർ. സിനിമാ സംഘത്തോടൊപ്പമുള്ള പൂർണ്ണിമയുടെ ചിത്രമാണിത്
2/ 7
'കൊബാൾട്ട് ബ്ലൂ' എന്ന പേരിലെ സംവിധായകന്റെ തന്നെ പുസ്തകത്തെ അധികരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകമാണിത്. തനൈ, അനുജ എന്നീ സഹോദരങ്ങൾ തങ്ങളുടെ വീട്ടിൽ താമസിക്കാൻ വരുന്ന യുവാവുമായി പ്രണയത്തിലാവുന്നതാണ് ഇതിവൃത്തം
3/ 7
ചിത്രത്തിലെ ഏക മലയാളി സാന്നിധ്യമാണ് പൂർണ്ണിമ. മറ്റു താരങ്ങളെല്ലാം തന്നെ ബോളിവുഡിൽ നിന്നുമാണ്. ഓപ്പൺ എയർ ഫിലിംസ് ആണ് നിർമ്മാണം. നീലയ്, അഞ്ജലി ശിവരാമൻ, ഗീതാഞ്ജലി കുൽക്കർണി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ
4/ 7
വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും പതിയെ മാറിനിന്ന പൂർണ്ണിമ നീണ്ട നാളുകൾക്കു ശേഷം 'വൈറസ്' എന്ന ചിത്രത്തിൽ വേഷമിട്ടാണ് മടങ്ങിയെത്തിയത്. ഇതേ ചിത്രത്തിൽ ഭർത്താവ് ഇന്ദ്രജിത് സുകുമാരനും വേഷമിട്ടിരുന്നു. പൂർണ്ണിമ മോഹൻ എന്ന പേരിൽ ആദ്യ നാളുകളിൽ സിനിമ, സീരിയൽ, ടി.വി. പരിപാടികളിൽ നിറഞ്ഞ് നിന്ന വ്യക്തിയാണ് പൂർണ്ണിമ
5/ 7
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂർണ്ണിമ വേഷമിടുന്നുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിന്ന നാളുകളിൽ അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായി മാറിയിരുന്നു പൂർണ്ണിമ. കൊച്ചിയിൽ സ്വന്തമായി ഒരു ബുട്ടിക്ക് പൂർണ്ണിമയുടേതായി ഉണ്ട്