പ്രാർത്ഥന സോഫയിൽ ഇരിക്കുകയും, നക്ഷത്രയും പൂർണ്ണിമയും ഇന്ദ്രജിത്തും അതിനു പിന്നിൽ മക്കളെ ചേർത്തുപിടിച്ചുകൊണ്ടുമുള്ള ചിത്രമാണിത്. ചേച്ചി പ്രാർത്ഥനയ്ക്ക് കുറുകെ കൈചേർത്ത് പിടിച്ചിരിക്കുകയാണ് നക്ഷത്ര. പാത്തുവിന്റെയും നച്ചുവിന്റെയും ചുറ്റും അമ്മയുടെ കൈകളും കാണാം. പക്ഷെ അവിടെയാണ് ചിത്രത്തിലെ 'ഒരധിക' കൈ ആരുടേത് എന്ന് പൂർണ്ണിമ തന്നെ ചോദിച്ചിരിക്കുന്നത്. ചിത്രം മുഴുവനായും ചുവടെ കാണാവുന്നതാണ് (തുടർന്ന് വായിക്കുക)
വിരലുകളിൽ നീളൻ നഖങ്ങളുള്ള ആ കൈ ആണ് പൂർണ്ണിമ ഒരു ആരോ മാർക്ക് ചെയ്ത് കാണിച്ചിരിക്കുന്നത്. എന്തായാലും പൂർണ്ണിമയുടേതല്ല, നക്ഷത്രയുടെ രണ്ടു കൈകളും കാണാം. പുരുഷന്റെ കൈ അല്ലാത്തതിനാൽ ഇന്ദ്രജിത്തിന്റേതുമല്ല. എങ്കിൽ പിന്നെ കസേരയിൽ ഇരിക്കുന്ന പ്രാർത്ഥനയുടെ ഒരു കൈ ആവാനേ തരമുള്ളൂ. ചുറ്റിപ്പിടിച്ച കൈ ആയതിനാൽ ആകെ കൺഫ്യൂഷനായ അവസ്ഥയിലാണ് ഈ ചിത്രം