മലയാളത്തിനഭിമാന നേട്ടമായി മൂന്നു ചിത്രങ്ങളാണ് ഇത്തവണ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാറ്റുരയ്ക്കാൻ എത്തിയത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ എന്നെ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തിയത്. എന്നാൽ മലയാളം എന്ന പൊതു വികാരം ഒഴിച്ചാൽ മറ്റൊന്ന് കൂടി ഈ ചിത്രങ്ങളെ കോർത്തിണക്കുന്നുണ്ട്. ഈ മൂന്നു ചിത്രങ്ങളിലെയും സംവിധായിക/നായികമാർക്ക് വസ്ത്രങ്ങളൊരുക്കിയത് പൂർണ്ണിമ ഇന്ദ്രജിത് ആണ്