പുതിയ അവതാരത്തിൽ പ്രഭാസ്; 'സലാർ' ചിത്രീകരണം ആരംഭിക്കുന്നു
പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
News18 Malayalam | January 14, 2021, 1:11 PM IST
1/ 5
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'സലാർ' ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ നാളെ . ഹൈദരാബാദിൽ നടക്കും.
2/ 5
തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടക്കുക. കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്നാരായണൻ സി.എൻ, സംവിധായകൻ എസ്എസ് രാജമൗലി, നടൻ യഷ് എന്നിവരാണ് വിശിഷ്ടാതിഥികൾ. സലാർ ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
3/ 5
പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സലാറിലേതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹോംബാലെ ഫിലിംസ് ആണ് സലാർ ഒരുക്കുന്നത്. ജനുവരി അവസാന വാരത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
4/ 5
ആരാധകര്‍ക്ക് തന്റെ പുതിയ അവതാരം വെളിപ്പെടുത്തുന്നതിൽ ഏറെ ആവേശഭരിതനാണെന്നാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്. കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.
5/ 5
ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേര് പുറത്തുവിട്ടിരുന്നില്ല. 'സലാര്‍' എന്ന പദത്തിന്റെ അർത്ഥം 'കമാന്‍ഡര്‍ ഇന്‍ ചീഫ്' എന്നാണ്.