ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ത്രീഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി. കൊച്ചി കാക്കനാടുള്ള നവോദയ സ്റ്റുഡിയോയിൽ ആണ് പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. സെറ്റ് ഡിസൈൻ, ആർട്ട് വർക്കുകൾ, സംഗീതം, 3D സംബന്ധിയായ വർക്കുകൾ ഒരു വർഷമായി ഇവിടെ നടക്കുന്നുണ്ട്