Prithviraj | പൃഥ്വിരാജും കുടുംബവും വാഗമണിൽ; ചിത്രങ്ങളുമായി സുപ്രിയ മേനോൻ
Prithviraj and family spend vacation in Vagamon | വാഗമണിന്റെ പ്രകൃതിമനോഹാരിത ആസ്വദിച്ച് പൃഥ്വിരാജും കുടുംബവും
News18 Malayalam | September 2, 2020, 8:15 AM IST
1/ 6
വാഗമണിന്റെ പ്രകൃതിമനോഹാരിത ആസ്വദിച്ച് പൃഥ്വിരാജും കുടുംബവും. മകൾ അല്ലിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സുപ്രിയ വിശേഷങ്ങൾ പങ്കിടുന്നു
2/ 6
രണ്ടു ദിവസം ഈ മലയോര പ്രദേശത്ത് താമസിച്ചാണ് കുടുംബം ഓണക്കാലം ചിലവിട്ടത്. അല്ലിമോൾ അച്ഛന്റെ മടിയിലിരുന്ന് കൊണ്ട് രസകരമായി പ്രകൃതിഭംഗി ആസ്വദിക്കുകയാണ്
3/ 6
സുപ്രിയയുടെ മുത്തശ്ശിയുടെ മരണത്തെ തുടർന്ന് ഇത്തവണ ഓണക്കാലത്ത് വ്യക്തിപരമായുള്ള ആഘോഷങ്ങൾ ഉണ്ടായില്ല എന്ന് മല്ലിക സുകുമാരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓണനാളുകൾ ഇവിടെ ചിലവിടുകയായിരുന്നു പൃഥ്വിരാജും കുടുംബവും. ഇവിടുത്തെ നാടൻ ഭക്ഷണത്തിന്റെ ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു
4/ 6
ലോക്ക്ഡൗണിന് ശേഷം നാട്ടിൽ എത്തിയ പൃഥ്വിരാജ് ഇപ്പോൾ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 130 കിലോ ഭാരം ഉയർത്തുന്നതിന്റെ വീഡിയോ പൃഥ്വി പോസ്റ്റ് ചെയ്തിരുന്നു
5/ 6
'ബ്രേക്ക് ദി ചെയിൻ' ക്യാംപെയ്നിന്റെ ഭാഗമായി പൃഥ്വിരാജ് അടുത്തിടെ ഷൂട്ടിങ്ങിനെത്തിയിരുന്നു. ഒപ്പം ടൊവിനോ തോമസും ഉണ്ടായിരുന്നു
6/ 6
പൃഥ്വിരാജ് 'ബ്രേക്ക് ദി ചെയിൻ' കോവിഡ് അവബോധ ഷൂട്ടിംഗ് വീഡിയോയിൽ