തിയറ്ററുകളിലെത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഒരു സസ്പെൻസ് കൂടി പുറത്തുവിട്ട് ലൂസിഫർ സംവിധായകൻ പൃഥ്വിരാജ്.
2/ 8
ചിത്രത്തിൽ സംവിധായകൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരമാണ് ഇന്ന് പുറത്തുവിട്ടത്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
3/ 8
26 ദിവസങ്ങളിലായി കാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തുവരികയായിരുന്നു. എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടാണ് ഇരുപത്തിയേഴാം ദിവസം പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിടുന്നത്.
4/ 8
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇരുപത്തിയേഴാം കഥാപാത്ര പ്രഖ്യാപനത്തെക്കുറിച്ചുള്ള അറിയിപ്പ് ഉണ്ടായിരുന്നു. ഇതേച്ചൊല്ലി വൻ ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
5/ 8
മമ്മൂട്ടി മുതൽ അമിതാഭ് ബച്ചൻ വരെയുള്ളവരുടെ പേര് പറഞ്ഞുകേട്ടിരുന്നു. കൂടുതൽ പേരും അഭിപ്രായപ്പെട്ട പൃഥ്വിരാജ് തന്നെ ഇരുപത്തിയേഴാം കഥാപാത്രമായി രംഗത്തെത്തുന്നുവെന്നതാണ് മറ്റൊരു സവിശേഷത.
6/ 8
മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
7/ 8
മോഹൻലാലിന് പുറമെ വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വൻ താരനിരയുള്ള ചിത്രത്തിൽ അതിഥിവേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് സൂചന.
8/ 8
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.