മുത്തച്ഛന്റെ മടിയിലിരിക്കുന്ന അലംകൃത. അച്ഛമ്മക്ക് ചുറ്റും പ്രാർത്ഥനയും, നക്ഷത്രയും. ഒപ്പം മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരായ പൂർണ്ണിമയും സുപ്രിയയും. കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ സുകുമാരൻ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയാണ് പൃഥ്വിരാജ്. അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായും പൃഥ്വി ക്യാപ്ഷനിൽ പറയുന്നു