പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ളാവ്   ചിത്രത്തിൻറെ പ്രമേയം അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയതാണെന്നും ആരോപിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു എന്നാൽ ചിത്രം ഒരു ക്രൈം ത്രില്ലർ എന്നാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ പക്ഷം ട്രെയ്ലർ പുറത്തു വന്നതും ശ്രീദേവിയുടെ ഭർത്താവും, ചലച്ചിത്ര നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചിരുന്നു ശ്രീദേവി ബംഗ്ളാവിലെ ഒരു രംഗം പ്രധാന കഥാപാത്രത്തിന്റെ മരണം ചിത്രീകരിച്ചിരിക്കുന്ന രീതിക്കെതിരെയായിരുന്നു മുഖ്യ പരാമർശം ഏകാന്ത ജീവിതവും, അവസാനം ബാത്ത് ടബ്ബിലെ മരണവും പ്രതിപാദ്യമാകുന്നതാണ് രണ്ടു മിനിറ്റോളം വരുന്ന ടീസർ ശ്രീദേവി എന്ന പേര്, ഭാവിയിൽ തൻ്റെ ചിത്രത്തിന് നൽകാനായി ബോണി കപൂർ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്നു ഇക്കഴിഞ്ഞ വാലൻന്റൈൻ ദിനത്തിലാണ് പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാർ ലവ് പുറത്തിറങ്ങിയത് ആദ്യ ചിത്രത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാവുന്നത് ആ കണ്ണിറുക്കൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പ്രിയയുടെ പേര് വന്നുപെട്ടു കണ്ണിറുക്ക് രംഗം ഇന്ത്യയിലുടനീളം പ്രിയക്ക് വൻ ആരാധകരെ സൃഷ്ടിച്ചിരുന്നു