വലിയ താരമാവുമെന്ന് പറഞ്ഞ ഋഷി കപൂർ; ഓർമ്മകൾ അയവിറക്കി പ്രിയ വാര്യർ
Priya Prakash Varrier recounts the blessings from Rishi Kapoor | ആദ്യ ചിത്രം ഇറങ്ങുന്നതിനും ഒരുപാട് നാൾ മുൻപ് തന്നെ അനുഗ്രഹിച്ച ഋഷി കപൂറിന്റെ സ്മരണയിൽ പ്രിയ പ്രകാശ് വാര്യർ
ഋഷി കപൂർ ഈ പോസ്റ്റ് ഇടുന്നത് 2018 ഫെബ്രുവരി 18ന്. അന്ന് പ്രിയ പ്രകാശ് വാര്യർ പ്രേക്ഷകരുടെ കണ്ണിറുക്കി പെൺകുട്ടി ആവുന്നതേയുള്ളൂ. തന്നിലെ താരത്തെ അനുഗ്രഹിച്ച ബോളിവുഡ് ഇതിഹാസത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു ഓർമ്മകൾ അയവിറക്കുകയാണ് പ്രിയ
2/ 7
പ്രിയ വാര്യരിൽ ഒരു മികച്ച താരത്തെ കണ്ട ഋഷി കപൂർ, ഈ പെൺകുട്ടി സമപ്രായക്കാർക്കും ഒരു മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് ട്വീറ്റിലൂടെ പറയുന്നു. ഈ വാക്കുകളെപ്പറ്റി ഓർക്കുമ്പോൾ പ്രിയയുടെ മനസ്സിലെ ചിന്ത ഇതാണ്
3/ 7
"ഈ വാക്കുകൾ എനിക്ക് എത്രത്തോളം വലുതാണെന്ന് പറയാൻ പോലുമാവുന്നില്ല. ഞാൻ എന്നെ തന്നെ വിശ്വാസിക്കാതാവുന്ന സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് പ്രചോദനമാവാറുണ്ട്. ഇത് ഞാൻ എക്കാലവും ഓർത്തിരിക്കും. താങ്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ." പ്രിയ കുറിച്ചു
4/ 7
ആദ്യ ചിത്രം 'ഒരു അഡാർ ലവ് ' 2019 ലെ വാലന്റൈൻ ദിനത്തിലാണ് പുറത്തിറങ്ങുന്നത്. റോഷനായിരുന്നു ചിത്രത്തിലെ നായകൻ. പ്രിയയും നൂറിന് ഷെരീഫും തുല്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒമർ ലുലുവാണ് സംവിധായകൻ
5/ 7
പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ളാവ്. ഇനിയും റിലീസ് ആവാത്ത ചിത്രം മണ്മറഞ്ഞ താരം ശ്രീദേവിയുടെ കഥയുമായി സാമ്യമുള്ളതെന്ന പേരിൽ ആക്ഷേപം ഉയർന്നിരുന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ തന്നെ ചിത്രത്തിനെതിരെ രംഗത്തെത്തി
6/ 7
ഏകാന്ത ജീവിതവും, അവസാനം ബാത്ത് ടബ്ബിലെ മരണവും പ്രതിപാദ്യമാകുന്നതാണ് രണ്ടു മിനിറ്റോളം വരുന്ന ഈ സിനിമയുടെ ടീസർ
7/ 7
എന്നാൽ ചിത്രം ഒരു ക്രൈം ത്രില്ലർ എന്നാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ പക്ഷം