പ്രിയദർശൻ സംവിധാനം ചെയ്ത ചെറുചിത്രം 'അനാമിക' ഉൾപ്പെട്ട വെബ് സീരീസ് 'ഫോർബിഡൻ ലവ്' നിലവിൽ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ 5ൽ പ്രദർശനം തുടരുകയാണ്. ചിത്രം റിലീസായതിന് പിന്നാലെ സംവിധായകന്റെ പേരിനെ സംബന്ധിച്ചുള്ള വിഷയം ചർച്ചയാവുകയാണ്. 'പ്രിയദർശൻ നായർ' എന്നാണ് പ്രിയദർശന്റെ പേര് ക്രെഡിറ്റിൽ നൽകിയിരിക്കുന്നത്
'ദി ക്യൂവിന്' നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ പേരിൽ സംഭവിച്ച കാര്യത്തെപ്പറ്റി വിശദീകരിക്കുന്നത്. "ബോളിവുഡിലും മലയാളത്തിലും ഉള്‍പ്പെടെ ഏത് ഭാഷയിലും filmed by priyadarshan എന്നാണ് ഉപയോഗിക്കാറുള്ളത്. മരയ്ക്കാർ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ written and directed by priyadarshan എന്നുമാണ്. അനാമിക ടീസറും പ്രിയദര്ശന് എന്ന പേരിലാണ്. സിനിമ പൂര്‍ത്തിയാക്കി സീ ഫൈവിന് കൈമാറുകയായിരുന്നു...
"ടൈറ്റില്‍ ചെയ്തത് അവരുടെ ടീമാണ്. പാസ്പോര്ട്ടില് സോമന് നായര്‍ പ്രിയദര്ശന് എന്നാണ് ഉള്ളത്. അവര്‍ക്ക് നല്കിയ പാസ്പോര്‍ട്ട് പകര്‍പ്പില്‍ നിന്ന് പേരെടുത്ത് ടൈറ്റിലില്‍ ചേര്‍ത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നാണ് കരുതുന്നത്. ശ്രദ്ധയില്‍പ്പെട്ടയുടനെ ഇത് നീക്കാന്‍ സീഫൈവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്," പ്രിയദർശൻ 'ദി ക്യൂവിനോട്' പറഞ്ഞു