പ്രിയങ്ക ചോപ്രയുടെ ആത്മകഥയായ 'അൺഫിനിഷ്ഡ്' കുറച്ചു നാളുകൾക്ക് മുമ്പാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും തന്റെ ജീവിതത്തിലും കരിയറിലും നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും പ്രിയങ്ക ഇതിലൂടെ പങ്കുവച്ചത് ചർച്ചകൾക്ക് വഴി വച്ചിരുന്നു. യുഎസിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെക്കുറിച്ച് പുസ്തകത്തിൽ പ്രിയങ്ക നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. (Image: Instagram)
പ്രിയങ്കയുടെ ആദ്യ സംഗീത ആൽബം 'ഇൻ മൈ സിറ്റി' റിലീസ് ചെയ്തതിന് പിന്നാലെയാണ് വിദ്വേഷത്തിന് ഇരയാകേണ്ടി വന്നതെന്നാണ് താരം പറയുന്നത്. ആദ്യ ആൽബം റിലീസ് ചെയ്യുന്നതിന്റെയും വലിയൊരു പ്ലാറ്റ്ഫോമിലൂടെ ആയിരക്കണക്കിന് ആളുകളിലേക്കെത്തുന്നതിന്റെയും ആവേശത്തിലായിരുന്നു താൻ. എന്നാൽ അധികം വൈകാതെ ആ 'കുമിളകൾ' പൊട്ടി ഇല്ലാതായി എന്നാണ് പ്രിയങ്ക പറയുന്നത് (Image: Instagram)
വംശീയ അധിക്ഷേപവും വിദ്വേഷ പ്രതികരണങ്ങളുമാണ് ആൽബത്തിന് പ്രതികരണമായി തേടിയെത്തിയത്. മെയിലുകളായും ട്വീറ്റുകളായും ഇത്തരം സന്ദേശങ്ങളെത്തി. 'അമേരിക്കൻ ഗെയിം പ്രൊമോട്ട് ചെയ്യുന്നതിന് ഈ ഇരുണ്ട തീവ്രവാദി എന്തിനാണ്'?, 'മിഡിൽ ഈസ്റ്റിലേക്ക് മടങ്ങിപ്പോയി ബുർഖ ധരിക്കു', 'നിങ്ങളുടെ നാട്ടിലേക്ക് മടങ്ങിപ്പോയി കൂട്ട ബലാത്സംഗത്തിനിരയാകു' തുടങ്ങി ചില പ്രതികരണങ്ങളാണ് ഉദാഹരണമായി പ്രിയങ്ക എടുത്തു കാട്ടിയത്. (Image: Instagram)