ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിലാണ് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തിറങ്ങിയത്. പൂജാ ഹെഗ്ഡെ നായികയാകുന്ന ചിത്രം തെലുങ്കിന് പുറമേ, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.
2/ 13
പഴയകാല രീതിയിലുള്ള റെയിൽവേ സ്റ്റേഷൻ പശ്ചാത്തലമാക്കിയുള്ള ദൃശ്യമാണ് പുറത്തുവന്നത്. കലാ സംവിധായകൻ രവീന്ദർ റെഡ്ഡിയാണ് ഇതിനായുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കോടികളാണ് ഈയൊരു ദൃശ്യത്തിന് മാത്രം ചെലവഴിച്ചിരിക്കുന്നത്.
3/ 13
നാല് ഭാഷകളിൽ പുറത്തിറങ്ങിയ ടീസറിന് മാത്രം ഒരു മാസത്തോളം രവീന്ദർ റെഡ്ഡിയും ടീമും അധ്വാനിച്ചിട്ടുണ്ട്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ 80 ലക്ഷത്തിലധികം പേരാണ് ടീസറിന്റെ തെലുങ്ക് പതിപ്പ് മാത്രം കണ്ടത്.
4/ 13
ഇന്ത്യ ടുഡെ റിപ്പോർട്ട് അനുസരിച്ച് ടീസറിലെ ട്രയിനും റെയിൽവേ സ്റ്റേഷനും അടക്കമുള്ള രംഗങ്ങൾ ഒരുക്കാൻ 1.6 കോടി രൂപയാണ് ചെലവഴിച്ചത്. ഈ ദൃശ്യങ്ങൾ ഇറ്റലിയിൽ ചിത്രീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
5/ 13
എന്നാൽ കോവിഡും ലോക്ക്ഡൗണും കാരണം നിയന്ത്രണങ്ങൾ വന്നതോടെ ഇറ്റലിയിലെ ചിത്രീകരണം മുടങ്ങി. ചിത്രത്തിന്റെ ഷൂട്ടിങ് ഇറ്റലിയിൽ പുരോഗമിക്കുന്നതിനിടയിലാണ് കോവിഡ് നിയന്ത്രണങ്ങൾ ലോകരാജ്യങ്ങളിൽ പ്രഖ്യാപിക്കുന്നത്. ഇതോടെ ചിത്രീകരണം സംഘം ഡിസംബറിൽ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
6/ 13
ഇതേ തുടർന്നാണ് ഈ രംഗങ്ങൾ ഇന്ത്യയിൽ തന്നെ സെറ്റ് ചെയ്ത് ചിത്രീകരിക്കാൻ കലാസംവിധായകൻ തീരുമാനിച്ചത്. രവീന്ദർ റെഡ്ഡിക്കൊപ്പം 250 ഓളം കലാകാരന്മാർ 30 ദിവസം പരിശ്രമിച്ചാണ് ട്രെയിനും റെയിൽവേ സ്റ്റേഷനും ഒരുക്കിയത്.
7/ 13
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിലാണ് സെറ്റ് ഒരുക്കിയത്. ഇവിടെ തന്നെയാണ് ചിത്രത്തിന്റെ മറ്റ് പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
8/ 13
പൂജ ഹെഗ്ഡെ, പ്രഭാസ് എന്നിവർക്ക് പുറമേ, സത്യരാജ്, ഭാഗ്യശ്രീ, കുനാൽ കപൂർ, ജഗ്പതി ബാബു, ജയറാം, സച്ചിൻ കഡേക്കർ, ബീന ബാനർജി, മുരളി ശർമ, സാഷ ഛേദ്രി, പ്രിയദർശി, റിദ്ദി കുമാർ, സത്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
9/ 13
ചിത്രത്തിനായി മലയാളമടക്കമുള്ള ഭാഷകളിൽ ഒരു പിടി സംഗീത സംവിധായകരെ ഒന്നിച്ച് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഭാഷയ്ക്കടിസ്ഥാനമായി ചിത്രത്തിലെ ഗാനങ്ങള്‍ മാറുന്ന രീതിയില്‍ ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണമാണ് രാധേശ്യാമിലൂടെ നടക്കാന്‍ പോകുന്നത്.
10/ 13
അതായത് കഥാസന്ദര്‍ഭങ്ങളും ആഖ്യാനവുമെല്ലാം ഒന്നാണെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കേള്‍ക്കുന്ന ഗാനമാവില്ല, ഇതേ സിനിമയുടെ തന്നെ തെലുങ്ക് പതിപ്പിലുണ്ടാവുക.
11/ 13
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതിയ പരീക്ഷണത്തിലാണ് രാധേശ്യാമിന്റെ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഇത് സിനിമ ആസ്വാദകരെ മാത്രമല്ല സംഗീതപ്രേമികളെ വരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
12/ 13
സിനിമ പ്രേക്ഷകര്‍ക്ക് പരിചിതമായിട്ടുള്ള ഡബ്ബിങ്ങ് രീതിയില്‍ നിന്നും വേറിട്ട ഒരു ശൈലിയാണ് രാധേശ്യാം മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ ഓരോ ഭാഷയ്ക്കും വെവ്വേറെ ഗാനങ്ങള്‍ തിട്ടപ്പെടുത്തുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.
13/ 13
ഓരോ ഗാനത്തിനും അനുസൃതമായ തരത്തില്‍ നൃത്ത സംവിധാനം നിര്‍വഹിക്കുകയും, ഓരോ ഗാനവും അഭിനേതാക്കളെ കൊണ്ട് പ്രത്യേകം ചിത്രീകരിക്കുകയും വേണം.