പുത്തന്‍ ലംബോര്‍ഗിനിയില്‍ സ്റ്റൈല്‍ മന്നന് ഒരു റൗണ്ടടിച്ച് വന്നപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറല്‍. വളരെ അപൂർവമായുള്ള രജനിയുടെ നേരമ്പോക്കാണ് ചെന്നൈയിലൂടെയുള്ള കാറുമായി കറക്കം.
2/ 4
മൂന്നേകാല്‍ കോടിയിലധികം വിലയുള്ള ലംബോര്‍ഗിനി ഉറൂസോയിൽ മാസ്കും ധരിച്ച് സിമ്പിളായി പോകുന്ന സൂപ്പർ താരത്തിന്റെ ചിത്രത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന് ആരാധകര്‍ നൽകിയ അടിക്കുറിപ്പും ഇതോടെ വൈറലായി- ലയണ്‍ ഇന്‍ ലംബോര്‍ഗിനി!
3/ 4
പ്രീമിയര്‍ മുതല്‍ പോര്‍ഷെ വരെയുള്ള ലക്ഷ്വറി കാറുകൾ പലതും ഗാരേജിലുണ്ടെങ്കിലും ഇത്തവണ പുതുപുത്തന്‍ ഉറൂസിലായിരുന്നു വെള്ള ജൂബയിൽ നരച്ച താടിയും മാസ്കുമായുള്ള സ്റ്റൈല്‍ മന്നന്റെ യാത്ര.
4/ 4
പുതിയ ചിത്രമായ 'അണ്ണാത്ത'യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് വില്ലനായി കോവിഡും പിന്നാലെ ലോക്ക് ഡൗണും വന്നത്. അതോടെ രജനീകാന്ത് വീട്ടില്‍ വിശ്രമത്തിലാണ്