മലയാള സിനിമയിലെ രണ്ട് ബിഗ് 'എം'മാരുമായും ചങ്ങാത്തമുള്ള നടനാണ് രമേശ് പിഷാരടി (Ramesh Pisharody). സ്റ്റാന്‍ഡപ് കൊമേഡിയനായി പ്രേക്ഷകർക്ക് സുപരിചിതനായ പിഷാരടി മിനി സ്ക്രീനിലും വെള്ളിത്തിരയിലും നിറസാന്നിധ്യമാണ്. പിഷാരടിയുടെ ക്യാപ്ഷൻ അടിക്ക് തുല്യം ഒരുപക്ഷെ സിനിമാ ലോകത്തു പിഷാരടി തന്നെയാവും. ചാക്കോച്ചന്റെ പോസ്റ്റുകളായിരുന്നു പിഷാരടിയുടെ സ്ഥിരം ഗോൾ പോസ്റ്റ്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാളിനും (Mohanlal's birthday) പിഷാരടി കിടിലൻ ഒരു പോസ്റ്റുമായി വന്നിരിക്കുന്നു
ഒപ്പം നിൽക്കുന്നതും, തനിക്ക് ഓറഞ്ച് നൽകുന്നതുമായ മോഹൻലാലിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പിഷാരടി ആശംസ അറിയിച്ചിട്ടുള്ളത്. ഇരുവരും 'പെരുച്ചാഴി' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. "തലമുറകൾക്ക് തണലും തണുപ്പും ശ്വാസവും നൽകാൻ ആൽമരത്തിനു കഴിയും... മരങ്ങളിൽ ആലും മനുഷ്യരിൽ ലാലും...." പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശസകൾ," പിഷാരടി പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)