ഏതാനും ദിവസങ്ങൾക്കു മുൻപ് ഡിജിറ്റൽ റിലീസ് ചെയ്ത ജയസൂര്യ നായകനായ 'സണ്ണി' എന്ന ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന് മലയാള സിനിമയുടെ ഇഷ്ടതാരങ്ങളിൽ പലരും ശബ്ദ സാന്നിധ്യമായി എത്തി എന്നതാണ്. അതിൽ ഒരാളായിരുന്നു നടനും നിർമ്മാതാവുമായ വിജയ് ബാബു. എന്നാൽ സൗഹൃദത്തിന്റെ പേരിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ വിജയ്യുടെ അനുവാദമില്ലാതെയാണ് പേരും, ഫോട്ടോയും, ശബ്ദവും, ഗസ്റ്റ് അപ്പിയറൻസും ഒക്കെ നിശ്ചയിച്ചത്. അതിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പോസ്റ്റിൽ ഇപ്പോൾ വിജയ് ബാബു രസകരമായ കമെന്റുമായി എത്തിച്ചേർന്നിരിക്കുകയാണ്